പറവൂർ: പറവൂർ മേഖലയിലെ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ജോയിന്റ് ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് വി.എ. ജമാൽ, എം.കെ. ബാബു, എ.കെ. സുരേഷ്, എൻ.ഐ. പൗലോസ്, സി.എം. ഹുസൈൻ, എം.എൻ. ശിവദാസ്, രങ്കൻ മുഴങ്ങിൽ, കെ.കെ. മുഹമ്മദ്, ആന്റണി അക്കര, പി.ഡി. ജോൺസൺ തുടങ്ങിയവരും തഹസിൽദാർ കെ.എൻ. അംബിക തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |