വെഞ്ഞാറമൂട്: ആരാധനാലയങ്ങൾ ഓരോ പ്രദേശത്തിന്റെയും സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണെന്നും, വിശ്വാസവും ആരാധനയും മനുഷ്യ നന്മയ്ക്കാവുമ്പോൾ മാത്രമേ ഒരു സമൂഹം പൂർണതയിലെത്തുകയുള്ളുവെന്നും മന്ത്രി വി. ശിവൻകുട്ടി. മാണിക്കോട് ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം, ദീപാലങ്കാര വിസ്മയം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാണിക്കോട് മേള ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് അർജുനൻ സ്വാഗതം പറഞ്ഞു. കോലിയക്കോട് എൻ. കൃഷ്ണൻ നായർ പ്രതിഭകളെ ആദരിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. ബിനു മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ പ്രശാന്തൻ കാണി, ബി.എസ്.എസ് ദേശീയ സെക്രട്ടറി ബി.എസ്. ബാലചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് വി.വി.രാജേഷ്, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബിനാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീല, ബ്ലോക്ക് അംഗം അരുണ.സി.ബാലൻ, ഹസീന ബീവി,വൈ.വി.ശോഭ കുമാർ, വെഞ്ഞാറമൂട് ജുമാ മസ്ജിദ് ചീഫ് ഇമാം നാസറുദീൻ മന്നാനി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |