ബാലുശ്ശേരി: അസംഘടിത മേഖലയിലെ തൊഴിലാളി ക്ഷേമനിധികളിലെ പ്രതിസന്ധി പരിഹരിക്കാൻ ബഡ്ജറ്റിൽ യാതൊരുവിധ പ്രഖ്യാപനങ്ങളും ഇല്ലാത്തത് നിരാശാജനകവും പ്രതിഷേധാർഹവുമാണന്ന് എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി പ്രസ്താവിച്ചു.ജെ.എൽ.യു. ബാലുശ്ശരി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വേണുദാസ് അദ്ധ്യക്ഷനായി. എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി സലിം മടവൂർ മുഖ്യപ്രഭാഷണം നടത്തി. ബിജു ആന്റണി, നീലിയോട്ട് നാണു, സുജ ബാലുശ്ശേരി , കെ. രാജൻ, എൻ.നാരായണൻ കിടാവ്, അനീസ് ബാലുശ്ശേരി, ഷൈമ കോറോത്ത്, ജമീല എൻ.കെ., നൗഫൽ കണ്ണാടിപ്പൊയിൽ, വിജയൻ അത്തിക്കോട്, കെ.പി.സനൽകുമാർ , ഇ.കെ. പവിത്രൻ, ബിജുദേവ് കാഞ്ഞിക്കാവ്, ബാലൻ കലിയംഗലം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |