ഇരിട്ടി: ചുമട്ട് തൊഴിലാളി കൂട്ടായ്മയിൽ നിർദ്ധന കുടുംബത്തിനു നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. എടൂരിലെ ബിരുദ വിദ്യാർത്ഥിനിയായ മകൾ ഉൾപ്പെടെ ഒറ്റമുറിയിൽ കഴിയുന്ന കുടുംബത്തിന്റെ ദുരിത സാഹചര്യം മനസിലാക്കിയ തൊഴിലാളികൾ ഈ കുടുംബത്തിന് വീട് പണിത് നൽകാൻ തീരുമാനിക്കുകയായിരുന്നു. 9 ലക്ഷം രൂപയോളം ചെലവിട്ടാണ് എടൂർ ടൗൺ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ചുമട്ട് തൊഴിലാളികളുടെ നേതൃത്വത്തിൽ വീട് പണിതത്. ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, എടൂർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ, പി.വി. ജോസഫ് പാരിക്കാപ്പള്ളി, വിപിൻ തോമസ്, സിറിയക് പാറയ്ക്കൽ, ബിജു കുറ്റിക്കാട്ടിൽ, ജോയി ചെറുവേലി, ബാബു പാലാട്ടിക്കൂനത്താൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |