പാനൂർ: ചെറുപ്പകാലം മുതലേ കലയാവണം വിദ്യാർത്ഥികളുടെ ലഹരിയെന്ന് കെ.പി മോഹനൻ എം.എൽ.എ. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈമറി കലോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. സർവീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ സ്റ്റാഫ് എം.വിനോദ് കുമാറിനുള്ള ആദരവും പ്രതിഭാധനരായ കുട്ടികൾക്കുള്ള അനുമോദനവും എം.എൽ.എ നിർവഹിച്ചു. കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ മുഖ്യാതിഥിയായി. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ അദ്ധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ശശിധരൻ, പി.ടി.എ പ്രസിഡന്റ് നസീർ ഇടവലത്ത്, മദർ പി.ടി.എ പ്രസിഡന്റ് ടി.എം വീണ, മാനേജർ എ. കലേഷ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ കെ.പി ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ സി. മീര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സനിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |