കോട്ടയം .കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ എൻ ടി വിഭാഗത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ തരംഗം പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് , ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, തിരിച്ചറിയൽ രേഖ, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അസൽ സർട്ടിഫിക്കറ്റുമായി 15 ന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എം എ എസ് എൽ പി, എം എസ് സി ഓഡിയോളജി, എം എസ് സി സ്പീച്ച് 2 വർഷം പ്രവൃത്തിപരിചയം അല്ലെങ്കിൽ ബി എ എസ് എൽ പി 5 വർഷം പ്രവൃത്തി പരിചയം അഭികാമ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |