കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയന്റെ നേതൃത്വ പഠന ക്ലാസ് ഇന്ന് നടക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് രാവിലെ പത്തിന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ സ്വാഗതം ആശംസിക്കും. യോഗം കൗൺസിലർ ഷീബ ടീച്ചർ ക്ലാസുകൾ നയിക്കും. ദൈവികയോഗം സംസ്ഥാന കൗൺസിലർ അശ്വനി ദേവ് തന്ത്രികൾക്ക് ചടങ്ങിൽ സ്വീകരണം നൽകും . യോഗം കൗൺസിലർ പി.കെ. പ്രസന്നൻ മുഖ്യാതിഥിയാകും. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് കെ. ദിനേശൻ, യോഗം ഡയറക്ടർ, ഇ.കെ. ശശി, യൂണിയൻ കൗൺസില വി.വി. ശ്രീധരൻ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |