തിരുവനന്തപുരം: അതിക്രമങ്ങൾ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിരോധ ക്ലാസ് ശ്രദ്ധേയമായി. ജ്വാല എന്ന പരിശീലന ക്ലാസ് ഇന്നലെയും ഇന്നുമായി ജില്ലയിൽ രണ്ട് സ്ഥലങ്ങളിലാണ് നടക്കുന്നത്. മ്യൂസിയം റേഡിയോ പാർക്കിൽ നടന്ന പരിശീലനം സിറ്റി നർക്കോട്ട് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി.പ്രമോദ് കുമാർ, പരിശീലകരായ ജയ മേരി, അനീസ് ബാൻ, അതുല്യ എന്നിവരും പങ്കെടുത്തു. കല്ലമ്പലം ചാത്തൻപാറ കെ.ടി.സി.ടി ബി.എഡ് കോളേജിൽ നടന്ന പരിപാടി റൂറൽ അഡി.എസ്.പി. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. കല്ലമ്പലം എസ്.എച്ച്.ഒ വിജയരാഘവൻ, നർക്കോട്ട് സെൽ പി.ആർ.ഒ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
കൈപ്പത്തി, കാൽമുട്ട്, ഷോൾ എന്നിവ കൊണ്ടുള്ള പ്രതിരോധ മുറകളും ബസിൽ വച്ച് സ്പർശിക്കുക, ബാഗ്,മാല എന്നിവ തട്ടിപ്പറിച്ച് ഓടുക മുതലായ സാഹചര്യങ്ങളെ നേരിടേണ്ട രീതിയും ക്ലാസിലൂടെ മനസിലാക്കാം. പത്ത് വയസിന് മുകളിലുള്ള സ്ത്രീകൾക്ക് സൗജന്യമായി പങ്കെടുക്കാം. എല്ലാ ജില്ലകളിലും നാല് വനിതാ പൊലീസുകാരാണ് പരിശീലനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |