കൊച്ചി: സാമ്പത്തിക സംവരണം എന്ന പേരിൽ സവർണ സംവരണം നടപ്പാക്കിയ കേരളത്തിലെയും ഇന്ത്യയിലെയും ഭരണകൂടങ്ങൾ സാമുദായിക സംവരണത്തെ അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതിനെ ദളിത് പിന്നാക്ക സംവരണീയ വിഭാഗങ്ങൾ എതിർത്ത് തോൽപ്പിക്കണമെന്ന് വി.ആർ. ജോഷി. ദിശയും ദളിത് ഐക്യസമിതിയും സംയുക്തമായി സംഘടിപ്പിച്ച സംവരണ പ്രാധിനിത്യത്തിന്റെ അവകാശം എന്ന പേരിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിശ സംസ്ഥാന പ്രസിഡന്റ് എം.എ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. സലിംകുമാർ മുഖ്യപ്രഭാഷണം നടത്തി. ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷിൻജു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |