വടകര: മണിയൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അങ്കണവാടി വർക്കറാവാൻ അവസരം. 2023 ജനുവരി ഒന്നിന് 46 വയസ് കവിയാത്ത 18നും 46നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസായിരിക്കണം. പട്ടികജാതി- വർഗ വിഭാഗത്തിൽപെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. പട്ടികജാതി വിഭാഗത്തിൽ എസ് എസ്.എൽ.സി പാസാകാത്തവരുടെ അഭാവത്തിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. എ ലെവൽ തുല്യത പരീക്ഷ പാസായവരെ എസ്.എസ്.എൽ.സിക്ക് തുല്യമായി കണക്കാക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ സഹിതം 27 വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാൽ മുഖേനയോ തോടന്നൂർ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 7306988476, 9846132871.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |