കൊച്ചി: കോർപ്പറേഷന്റെ അഴിമതി ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് ഐ.ടി വിദഗ്ദ്ധൻ ജോസഫ് സി. മാത്യു പറഞ്ഞു. രാസവിഷച്ചുഴിയിൽപ്പെട്ട് ദുരിതത്തിലായ കൊച്ചി നിവാസികൾക്ക് നീതിലഭ്യമാക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് വോയിസ് ഒഫ് ഫ്യൂച്ചർ യുവജനക്കൂട്ടായ്മ നടത്തിയ സൈക്കിൾ യാത്രയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈക്കിൾ യാത്ര സിനിമാതാരം വിനയ് ഫോർട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ. ജയശങ്കർ, ഫെലിക്സ് ജെ. പുല്ലൂടൻ, ഹാഷിം ചേന്ദപ്പിള്ളി, പി.എ. പ്രേംബാബു, ജിയോ ജോസ്, ഡോ. ജി.ഡി. മാർട്ടിൻ, അഗസ്റ്റിൻ വട്ടോളി, കെ. സുനിൽകുമാർ, കെ.ഡി. മാർട്ടിൻ, ഷൈൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |