വടകര : ലോകനാർകാവ് ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് തുടക്കമായി . ഏപ്രിൽ അഞ്ചുവരെയാണ് പൂരം. ഇന്നലെ വൈകീട്ട് അഞ്ചിന് കലവറ നിറയ്ക്കൽ, 7.30-ന് കൊടിയേറ്റം, വിളക്കിനെഴുന്നളളത്ത് എന്നിവ നടന്നു. ഇന്ന് രാവിലെ ഏഴിന് ലളിതാസഹസ്രനാമം, 7.30-ന് ഭഗവതിയുടെ ആറാട്ട്, അഞ്ചിന് കാഴ്ചശീവേലി, വൈകീട്ട് 6.30-ന് കഥകളി പ്രഹ്ലാദചരിതം, തുടർന്ന് തായമ്പക, പത്തിന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും.
നാളെ രാവില ഏഴിന് ലളിതാസഹസ്രനാമം, വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, 6.30-ന് ഗ്രാമോത്സവം, തായമ്പക, പത്തിന് വിളക്കിനെഴുന്നള്ളത്ത് എന്നിവയും 31-ന് രാവിലെ ഏഴിന് ഭഗവതിയുടെ ആറാട്ട്, വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, ഏഴിന് നാടകം , എട്ടിന് തായമ്പക, 9.30-ന് വിളക്കിനെഴുന്നള്ളത്ത് എന്നിവയും ഉണ്ടാകും. ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് ഭഗവതിയുടെ ആറാട്ട്, വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, ഏഴിന് ഗാനമേള, രണ്ടിന് രാവിലെ ഏഴിന് ഭഗവതിയുടെ ആറാട്ട്, പത്തുമണിക്ക് ഉത്സവബലി, വൈകീട്ട് 6.30-ന് നാട്യരാവ്, എട്ടുമണിക്ക് തായമ്പക, പത്തിന് വിളക്കിനെഴുന്നള്ളത്ത്.മൂന്നിന് രാവിലെ ഏഴിന് ഭഗവതിയുടെ ആറാട്ട്, വൈകീട്ട് മൂന്നിന് ഇളനീർവരവ്, വൈകീട്ട് നാലിന് ഓട്ടൻതുള്ളൽ, ആറിന് ഗ്രാമബലി, 6.30-ന് നഗരപ്രദക്ഷിണം, എട്ടിന് പാണ്ടിമേളം, ശ്രീഭൂതബലി, കരിമരുന്നുപ്രയോഗം, പള്ളിവേട്ട.നാലിന് രാവിലെ 11 മണിക്ക് കാവ്യകേളി, 12 മുതൽ ആറാട്ടുസദ്യ, 3.30-ന് ചാക്യാർകൂത്ത്, 6.30-ന് ആറാട്ടുബലി, ഒമ്പതിന് പാണ്ടിമേളം, 11 മണിക്ക് കരിമരുന്നുപ്രയോഗം, പാട്ടുപുരയിലേക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, വിളക്കിനെഴുന്നള്ളത്ത്, പൂരക്കളി, കളത്തിലേരി.അഞ്ചിന് രാവിലെ പാട്ടുപുരയിൽനിന്ന് തിരിച്ചെഴുന്നള്ളത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |