തട്ടക്കുഴ : കൊല്ലപ്പുഴ ദേവീ ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവത്തിന് ഇന്ന് തുടക്കമാകും. 4 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 6 ന് ഗണപതി ഹോമം, 6.30 ന് ഉഷപൂജ, ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.3 ന് വിശേഷാൽ ദീപാരാധന, എന്നിവ നടക്കും. ഇന്ന് രാവിലെ 8 മുതൽ കലംകരിക്കൽ, 11 ന് ആയില്യം പൂജ,7.30 ന് അത്താഴപൂജ, 9.30 ന് കളംപൂജ, 11 ന് മുടിയേറ്റ്.2 ന് രാവിലെ 9 മുതൽ കലംകരിക്കൽ, ഉച്ചയ്ക്ക് 1 ന് മകം തൊഴൽ, 1.30 ന് അന്നദാനം, വൈകിട്ട് 7.30 ന് അത്താഴപൂജ, 8 ന് കുറത്തിയാട്ടം.3 ന് രാവിലെ , 7 ന് തിരുവാഭരണം ചാർത്തി ദർശനം, 9 ന് കുംഭകൂടം താലപ്പൊലി ഘോഷയാത്ര, 11.30 ന് കുംഭകുടം താലപ്പൊലി അഭിഷേകം, 12 ന് പകൽപ്പൂരം, വൈകട്ട് 7.30 ന് അത്താഴപൂജ, 8.30 ന് നാടകം (രണ്ട് നക്ഷത്രങ്ങൾ ).4 ന് രാവിലെ 8 ന് വിശേഷാൽ വഴിപാടുകൾ, കലംകരിക്കൽ, 11.30 ന് അന്നദാനം, രാത്രി 8 ന് അന്നദാനം, 9 ന് കളമെഴുത്തുംപാട്ടും, 10 ന് കളംപൂജ, 10.30 ന് കളംതൊഴൽ, 11 ന് ഉത്രം ഇടി, 12 ന് മുതൽ ഗരുഡൻ തൂക്കം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |