പത്തനംതിട്ട : തണുത്ത സോഡയിൽ നാരങ്ങയോടൊപ്പം ഉപ്പിലിട്ട മാങ്ങയും മുളകും ഉപ്പും പഞ്ചസാരയും കൂട്ടി ഒരൊറ്റപ്പിടി. നട്ടവെയിലിൽ ഒരു ഗ്ലാസ് വെള്ളം അകത്താക്കുമ്പോഴേക്കും ദാഹം പമ്പ കടക്കും. ഇലന്തൂർ നെല്ലിക്കാലായിൽ ജില്ലാ ആയൂർവേദ ഡവലപ്മെന്റ് സൊസൈറ്റി നടത്തുന്ന കടയിലാണ് ഉപ്പിലിട്ട സാധനങ്ങൾ ഉപയോഗിച്ച് നാരങ്ങാ സർബത്ത് ഉണ്ടാക്കുന്നത്. കണ്ണിമാങ്ങ, മൂവാണ്ടൻ മാങ്ങ, നാട്ടുമാങ്ങ, ജാതിക്ക, നെല്ലിക്ക, റൂബിക്ക, ആപ്പിൾ, കാരറ്റ്, പഴുത്ത പേരയ്ക്ക എന്നിവയെല്ലാം ഉപ്പും മുളകുമിട്ട് കുപ്പിയിൽ അടച്ചിട്ടിരിക്കുകയാണ്. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് സർബത്ത് തയ്യാറാക്കികൊടുക്കും. ഒരു ഗ്ലാസ് സർബത്തിന് മുപ്പത് രൂപയാണ് വില. ഉപ്പിലിട്ട എല്ലാ സാധനങ്ങളും ജ്യൂസടിച്ചും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |