തൃക്കാക്കര: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ ചെലവഴിച്ചത് മൂന്നേമുക്കാൽ കോടി രൂപ. 1,46,45,000 രൂപ കോർപ്പറേഷൻ ചെലവഴിച്ചതായി വിവരാവകാശ പ്രവർത്തകൻ രാജുവാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.
മണ്ണുമാന്തിയന്ത്രങ്ങൾ, ഫ്ളോട്ടിംഗ് മെഷീനുകൾ, മോട്ടോർ പമ്പുകൾ, രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ലൈറ്റുകൾ എന്നിവയുടെ വാടക, ഇവ സ്ഥലത്ത് എത്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുള്ള ഇന്ധനച്ചെലവുകൾ, ഓപ്പറേറ്റർമാരുടെ കൂലി, മണ്ണ് പരിശോധന, താത്കാലിക വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം, ബയോ ടോയ്‌ലെറ്റുകൾ, ഭക്ഷണം എന്നീ ചെലവുകളാണ് കോർപ്പറേഷൻ വഹിച്ചത്. മെഡിക്കൽ ക്യാമ്പുകൾക്ക് ഉൾപ്പെടെ 24 ലക്ഷം രൂപ ചെലവായി. രേഖകൾ സമർപ്പിക്കാത്തതുൾപ്പെടെ കോർപ്പറേഷൻ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പൂർണമായും ശേഖരിച്ചിട്ടില്ലെന്ന് മറുപടിയിൽ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |