തിരുവനന്തപുരം: ബുധനാഴ്ച സർവീസിൽ നിന്ന് വിരമിക്കുന്ന 9 പൊലീസ് സൂപ്രണ്ടുമാർക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നൽകി.പൊലീസ് മേധാവി അനിൽകാന്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.പിമാരെ പൊലീസ് മേധാവി അനുമോദിച്ചു. വിരമിക്കുന്നവർക്ക് ഡി.ജി.പി സ്മരണിക സമ്മാനിച്ചു. എസ്.പിമാർ മറുപടി പ്രസംഗം നടത്തി.
വനിതാ കമ്മിഷൻ ഡയറക്ടറും എസ്.പിയുമായ പി.ബി.രാജീവ്,സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി ടി.രാമചന്ദ്രൻ,ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി കെ.വി.വിജയൻ, മറൈൻ എൻഫോഴ്സ്മെന്റ് എസ്.പി സി.ബാസ്റ്റിൻ സാബു,സ്റ്റേറ്റ് ക്രൈംറെക്കോർഡ്സ് ബ്യൂറോ എസ്.പി ജെ.കിഷോർ കുമാർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്.പി പ്രിൻസ് എബ്രഹാം, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ കെ.ലാൽജി, ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി കെ.എം.ജിജിമോൻ, കേരളാ ആംഡ് പൊലീസ് ഒന്നാം ബറ്റാലിയൻ കമാൻഡാന്റ് കെ.എൻ.അരവിന്ദൻ എന്നിവരാണ് ബുധനാഴ്ച വിരമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |