മലയിൻകീഴ്: പരിസ്ഥിതി ദിനമായ ഇന്ന് മണ്ഡലത്തിൽ ഒരുലക്ഷം പ്ലാവിൻ തൈകൾ നട്ട് തുടങ്ങുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. 'നാടാകെ പ്ലാവ് ' എന്ന് പേരിട്ട പദ്ധതി മണ്ഡലത്തിലെ ആറ് പഞ്ചായത്തിലും നടപ്പാക്കുകയാണ് ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെയും കൃഷിഭവനുകളുടെയും സഹകരണത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
സംരംഭങ്ങൾ ആരംഭിച്ച് വ്യാവസായികമായി ചക്ക ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നൽകും. പരമ്പരാഗത അറിവുകളും ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി ചക്കയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തൊഴിൽ സംരംഭമായി ആരംഭിക്കാൻ കാട്ടാൽ ഇൻഡസ്ട്രീസ് കൗൺസിൽ സഹായം നൽകുമെന്നും എം.എൽ.എ അറിയിച്ചു. മാറനല്ലൂർ കൊറ്റംപള്ളിയിൽ ഇന്ന് ഉച്ചയ്‌ക്ക് 2ന് ചേരുന്ന യോഗം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ അദ്ധ്യക്ഷത വഹിക്കും. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ സ്വാഗതം പറയും. മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ മുഖ്യതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |