കൊച്ചി: ജലാശയങ്ങളിലെ ചെളിയും പോളയും നീക്കംചെയ്യുന്ന ഓപ്പറേഷൻ വാഹിനിയുടെ രണ്ടാംഘട്ടം 20 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ചെളി നീക്കാനും മറ്റുമായി 12 യന്ത്രങ്ങൾ പ്രവർത്തിക്കുന്നു. മുട്ടാർ പുഴ, മാഞ്ഞാലി, ഇടപ്പള്ളി, കൈപ്പെട്ടിപ്പുഴ തോടുകൾ ഉൾപ്പെടെ ജില്ലയിലെ 38 ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കും. ജലസേചനവകുപ്പിന്റെ നേതൃത്വത്തിലാണ് 4.46 കോടിയുടെ പദ്ധതി. യോഗത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, സൂപ്രണ്ടിംഗ് എൻജിനീയർ ബാജി ചന്ദ്രൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി. അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |