SignIn
Kerala Kaumudi Online
Friday, 06 December 2019 11.54 PM IST

ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധി, നിയമനിർമാണം സാദ്ധ്യമല്ല: സുപ്രീംകോടതി വിധിയാണ് സർക്കാരിന്റേയും നിലപാടെന്ന് മുഖ്യമന്ത്രി

sabarimala

തി​രു​വ​ന​ന്ത​പു​രം: ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിധിയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം ത​ട​യാ​ൻ സം​സ്ഥാ​ന​ത്തി​ന് നി​യ​മ​ നി​ർമാണം സാ​ദ്ധ്യമ​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണ്. യു​വ​തീ പ്ര​വേ​ശ​ന ​വി​ധി മൗ​ലി​കാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി​യാ​ണ്. സു​പ്രീം​കോ​ട​തി വിധി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സുപ്രീംകോടതി ഇതുവരെ ശബരിമല വിഷയത്തിൽ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ആ നിലയ്ക്ക് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സർക്കാർ സ്വീകരിക്കുക. യുവതികളെ ശബരിമലയിൽ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാൻ ഒരു വിധത്തിലുള്ള നിയമനിർമാണവും സാദ്ധ്യമല്ലെന്നാണ് സർക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം.

ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. സർക്കാർ ഒരു യുവതിയോടും ശബരിമലയിൽ പോകാൻ നിർബന്ധിച്ചില്ല. ഏതെങ്കിലുമൊരു സ്ത്രീയെ ശബരിമലയിൽ കയറ്റുന്ന നടപടികൾ സർക്കാർ എടുത്തിട്ടില്ല. കഴിഞ്ഞവർഷവും എടുത്തിട്ടില്ല, ഇപ്പോഴും സർക്കാർ അങ്ങനൊരു നിലപാട് സ്വീകരിക്കില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM PINARAYI VIJAYAN, LEGISLATIVE ASSEMBLY, SABARIMALA, WOMEN ENTRY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.