SignIn
Kerala Kaumudi Online
Saturday, 18 January 2020 9.14 AM IST

ഇന്നുമുതൽ സ്വർണം ഹാൾമാർക്ക്‌ഡ്

gold

കൊച്ചി: രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും. 14,​ 18,​ 22 കാരറ്ര് സ്വർണാഭരണങ്ങളാണ് വ്യാപാരികൾ ഹാൾമാർക്ക് ചെയ്യേണ്ടത്. ഇതിനായി,​ ഒരുവർഷത്തെ സാവകാശം നൽകും. ഫലത്തിൽ,​ 2021 ജനുവരി 15 മുതൽ ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാനാകൂ.

ബി.ഐ.എസ് ഹാൾമാർക്കിംഗിലേക്ക് മാറാനും പഴയ സ്വർണാഭരണങ്ങൾ വിറ്റഴിക്കാനുമാണ് ഒരുവർഷത്തെ സമയം വിതരണക്കാർക്ക് നൽകുന്നത്. മാനദണ്ഡം ലംഘിക്കുന്നവർക്ക് ഒരുലക്ഷം രൂപ മുതൽ സ്വർണാഭരണത്തിന്റെ മൂല്യത്തിന്റെ അ‌ഞ്ചിരട്ടി വരെ പിഴ,​ ഒരുവർഷം ജയിൽ എന്നീ ശിക്ഷകൾ കേന്ദ്രം പാസാക്കിയ ബി.ഐ.എസ് ആക്‌ടിലുണ്ട്.

  • ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് പുതിയ നിബന്ധന ബാധകമല്ല.
  • സ്വർണം ബി.ഐ.എസ് ഹാൾമാർക്ക് ചെയ്‌തതാണോ എന്നറിയാൻ ഉപഭോക്താക്കൾ ആഭരണത്തിൽ നാല് കാര്യങ്ങൾ നോക്കണം: 1. ബി.ഐ.എസ് മാർക്ക്,​ 2. കാരറ്രിൽ സൂചിപ്പിച്ച നിലവാരം,​ 3. ഹാൾമാർക്കിംഗ് സ്ഥാപനത്തിന്റെ പേര്,​ 4. ജുവലറിയുടെ ഐഡന്റിഫിക്കേഷൻ.
  • രാജ്യത്ത് 234 ജില്ലകളിലായി 892 ബി.ഐ.എസ് ഹാൾമാർക്കിംഗ് സ്ഥാപനങ്ങളാണുള്ളത്.
  • 28,​849 വ്യാപാരികൾ ബി.ഐ.എസ് രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്.
  • 2019ന്റെ ആദ്യ ഒമ്പതുമാസത്തിൽ ഇന്ത്യക്കാർ വാങ്ങിയത് 496.11 ടൺ സ്വർണമാണ്.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, GOLD, GOLD HALLMARK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.