SignIn
Kerala Kaumudi Online
Monday, 24 February 2020 3.37 PM IST

റിപ്പബ്ലിക്ക് ദിനത്തിന് മുമ്പ് വൻ ഭീകരാക്രമണം, ജയ്ഷെ മുഹമ്മദിന്റെ പദ്ധതി പൊളിച്ചടുക്കി ജമ്മു കാശ്മീർ പൊലീസ്

jk-plis

ശ്രീനഗർ: റിപ്പബ്ലിക് ദിനത്തിന് മുമ്പ് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ജയ്ഷെ ഭീകരവാദികളെ ശ്രീനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പാക് ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ഐജാസ് അഹമ്മദ് ഷെയ്ഖ്, ഉമർ ഹമീദ് ഷെയ്ക്ക്, ഇംതിയാസ് അഹമ്മദ് ചിക്ല, സാഹിൽ ഫാറൂഖ് ഗോജ്രി, നസീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്. യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മസൂദ് അസറിന്റെ ഭീകരവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ടരാണ് പിടിയിലായ അഞ്ച് ഭീകരരും.

140ലധികം ജെലാറ്റിൻ സ്റ്റിക്കുകളും,​ 40 ഡിറ്റോണേറ്ററുകളും ഉൾപ്പെടെ സ്‌ഫോടകവസ്തുക്കളുടെ ഒരു വലിയ ശേഖരം ശ്രീനഗർ പൊലീസ് ഭീകരരിൽ നിന്നും കണ്ടെടുത്തു. ഇത് ഒരു വലിയ വിജയമാണ്,​ ഭീകരാക്രമണം നടത്താനുള്ള ജയ്ഷെ പദ്ധതിയെ ജമ്മു കാശ്മീർ പൊലീസ് പരാജയപ്പടുത്തിയെന്നും ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു.

ഇന്ത്യയിൽ നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചത് ജയ്ഷെ മുഹമ്മദായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ജമ്മു കാശ്മീരിലെ പുൽവാമയിൽ ആക്രമണം നടത്തിയതും ജയ്ഷെ മുഹമ്മദായിരുന്നു. ആക്രമണത്തിൽ 40 സി.ആർ‌.പി‌.എഫ് ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടമായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, JK, SREENAGAR, TERROIST, ATTACK, ARREST, POLICE, AMIT SHA, REPUBLIC DAY, 5 TERROIST ARESTED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.