SignIn
Kerala Kaumudi Online
Friday, 26 February 2021 9.58 PM IST

ബി.എസ്.ഫോറിന്റെ പുക പരിശോധന ഒരു വർഷത്തേക്ക്

smoke-test

ആറുമാസത്തെ സർട്ടിഫിക്കറ്റ് ബി.എസ്. ത്രീ വാഹനങ്ങൾക്ക് മാത്രം

പാലക്കാട്: 2012ന് ശേഷം പുറത്തിറങ്ങിയ ബി.എസ്.ഫോർ വാഹനങ്ങൾക്ക് ഒരു വർഷത്തേക്കുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശം. സർട്ടിഫിക്കറ്റ് ആറുമാസത്തേക്ക് ചുരുക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.

ആറുമാസം കാലാവധിയുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് വ്യാപകമായി നൽകി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ബി.എസ് ത്രീ വാഹനങ്ങൾക്ക് മാത്രമാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് നൽകേണ്ടത്.


ഇരുചക്ര വാഹനങ്ങൾക്ക് 80 രൂപയും മുച്ചക്ര വാഹനം- പെട്രോൾ 80 രൂപ, ഡീസൽ 90 രൂപ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് (എൽ.എം.വി)- പെട്രോൾ 100 രൂപ, ഡീസൽ 110, ഹെവി മോട്ടോർ വാഹനങ്ങൾക്ക് (എച്ച്.എം.വി) 150 രൂപയുമാണ് സർക്കാർ നിശ്ചയിച്ച ഫീസ്.

ഓൺലൈൻ സർട്ടിഫിക്കറ്റ്

  • പുക പരിശോധന സർട്ടിഫിക്കറ്റ് ഈ മാസം മുതൽ ഓൺലൈനാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
  • ഇതിന് മോട്ടോർ വാഹന വകുപ്പിന്റെ സോഫ്‌റ്റ് വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മിൽ ലിങ്ക് ചെയ്യും.
  • എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും നൽകുന്ന സർട്ടിഫിക്കറ്റിന്റെ കാലാവധിയും പരിശോധന ഫീസും ബോർഡെഴുതി പ്രദർശിപ്പിക്കണം.

പരാതി നൽകാം


"സർട്ടിഫിക്കറ്റുകൾക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാം"

-പി.ശിവകുമാർ,​ ആർ.ടി.ഒ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.