തിരുവനന്തപുരം: പുതുതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാർ 29ന് രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിയെ ചടങ്ങിൽ ആദരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവർ സംബന്ധിക്കും.