തിരുവനന്തപുരം: കാലഹരണപ്പെട്ട പരിസ്ഥിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി നിറുത്തിവയ്ക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
1986ലാണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. അതിന് ശേഷം പരിസ്ഥിതിയിലും നിയമങ്ങളിലുമുണ്ടായ മാറ്റങ്ങൾ ഇതിൽ പരിഗണിച്ചിട്ടില്ല. വനാശ്രിതആദിവാസി സമൂഹമായ കാടർ വിഭാഗത്തിന്റെ വനാവകാശം, കഴിഞ്ഞ പത്തുവർഷത്തിനിടയിലുണ്ടായ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലകളിലെ വർദ്ധനവ് തുടങ്ങിയവ ഉൾപ്പെടുത്തി ആനക്കയം പദ്ധതി റിപ്പോർട്ട് കാലാനുസൃതമാക്കണം. അതിനുശേഷമേ പദ്ധതി പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകാവുവെന്നും പരിഷത്ത് വാർത്താകുറിപ്പിൽ അറിയിച്ചു.