ലക്നൗ: എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി.ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്സോ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
എട്ടുവയസുകാരിയെ പത്ത് രൂപ നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയും, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. പിറ്റേദിവസം ഒരു കൃഷിഭൂമിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വാദി ഭാഗത്തിന്റെയും, പ്രതി ഭാഗത്തിന്റെയും വാദങ്ങൾ കേട്ട ജഡ്ജി മൃദുൽ ഡൂബെ പ്രതിക്ക് വധശിക്ഷ വിധിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു.