SignIn
Kerala Kaumudi Online
Monday, 08 March 2021 6.35 PM IST

കൊവിഡ് വാക്സിൻ സംസ്ഥാനത്ത് ഈ മാസം തന്നെ ലഭിച്ചുതുടങ്ങും, ആദ്യം ആരോഗ്യപ്രവർത്തകർക്ക്

cm-

തിരുവനന്തപുരം : കൊവിഡ് വാക്സിന്‍ സംസ്ഥാനത്ത് ഈ മാസം തന്നെ കിട്ടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിൻ കിട്ടുകയെന്നും. എല്ലാ ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഉപാധികളോടെ രാജ്യത്ത് ഓക്സ്ഫോഡ് ആസ്ട്രസെനക്ക വാക്സിനായ കൊവിഷീൽഡിന് അനുമതി നൽകാൻ ഇന്ന് ചേർന്ന വിദഗദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. നേരത്തെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ബ്രിട്ടനിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രേഖകൾ സമർപ്പിക്കാൻ സമിതി ആവശ്യപ്പെട്ടിരുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് സമ‍ർപ്പിച്ച രേഖകൾ സമിതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് അനുമതിക്ക് ശുപാർശ ചെയ്തതെന്നാണ് വിവരം.

കൊവിഷീൽഡ് വാക്സിന്‍ കൂടാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിനും അനുമതി നൽകാനാണ് സാദ്ധ്യത. സമിതിയുടെ ശുപാർശയിൽ ഡ്രഗ്സ് കൺട്രോളർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അതേസമയം നാളെ നടക്കാനിരിക്കുന്ന ഡ്രൈ റണ്ണിന് എല്ലാ നടപടികളും പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. കേരളത്തിലും ഓരോ സംസ്ഥാനത്തും മൂന്നിടങ്ങളിലായി 25 പേരിലാണ് വാക്സിൻ ട്രയൽ നടക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID VACCINE, COVISHIELD VACCINE, OXFORD VACCINE, SERUM INSTITUTE OF INDIA, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.