ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചിമബംഗാളും അസാമും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ നടക്കുന്ന 'പരാക്രം ദിവസ്' ആഘോഷങ്ങളെ മോദി അഭിസംബോധന ചെയ്യും. അനുസ്മരണ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കും. കൊൽക്കത്തയിലെ ദേശീയ ലൈബ്രറിയും സന്ദർശിക്കും.
അന്നേ ദിവസം അസാമിലെ ശിവസാഗറിൽ 1.06 ലക്ഷം പട്ടയവിതരണവും മോദി നടത്തും.