SignIn
Kerala Kaumudi Online
Wednesday, 16 June 2021 4.52 PM IST

രണ്ടിടത്തായി പറന്നു നടക്കാതെ മഞ്ചേശ്വരത്ത് മാത്രം ഉറച്ചു നിന്നെങ്കിലോ ? ബി ജെ പിയിൽ വിമർശനമുയരുമ്പോഴും ഈ കാരണത്താൽ സുരേന്ദ്രനെതിരെ കേന്ദ്രം നടപടിയെടുക്കില്ല

surendran-

​​​​തിരുവനന്തപുരം :നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെട്ടതിൽ ബി.ജെ.പിയിൽ ആത്മവിമർശനം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോന്നിയിൽ കൂടി മത്സരിക്കാതിരുന്നെങ്കിൽ മഞ്ചേശ്വരത്ത് ജയിക്കാമായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം.

രണ്ട് മണ്ഡലത്തിൽ മത്സരിച്ചതുകൊണ്ട് രണ്ടിടത്തും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. രണ്ടാമതൊരിടത്ത് മത്സരിക്കുന്നതിനാൽ വോട്ട് ചെയ്യാനാഗ്രഹിച്ച ചിലർ ചെയ്യാതിരുന്നിട്ടുണ്ടാവും. അതേ സമയം കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചതെന്നും കോന്നിയിൽ മത്സരിക്കുന്നതിലൂടെ ശബരിമല വിഷയം സജീവമാക്കാനായിരുന്നു ഇതെന്നുമാണ് നേതൃത്വത്തിന്റെ മറുപടി . എന്നാൽ, ശബരിമല വൈകാരിക വിഷയം മാത്രമാണെന്നും, സ്ഥിരമായി അതിനെ ആശ്രയിക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായമുണ്ട്. ബി.ജെ.പിയുമായി ആഭിമുഖ്യമുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഈ ചർച്ച. ശബരിമല വിഷയത്തിലെ അമിതമായി പ്രചാരണവും വിനയായെന്ന് ചിലർ പറയുന്നു. ഇത് മത ന്യൂനപക്ഷ വോട്ടുകൾ ഇടതുമുന്നണിയിലേക്കടുപ്പിച്ചെന്നാണ് വിമർശനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, KSURENDRAN, BJP, KONNI, MANJESWARAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.