SignIn
Kerala Kaumudi Online
Sunday, 20 June 2021 4.10 PM IST

കൊവിഡ് കാലത്തെ ഭക്ഷണ ശീലം

covid

കൊവിഡ് പ്രതിരോധത്തിലും ചികിത്സയിലും ഭക്ഷണത്തിന് വലിയ സ്ഥാനമുണ്ടെന്ന് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ, സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന പല സന്ദേശങ്ങളും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അഭിപ്രായം പറയേണ്ടവരല്ല, ഇക്കാര്യത്തിൽ വാട്സ് ആപ്പ് വൈദ്യം പ്രചരിപ്പിക്കുന്നതെന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.

കൊവിഡിനെന്ന് പറഞ്ഞൊരു ചികിത്സയില്ല. എന്നാൽ, കൊവിഡ് രോഗികളിൽ കാണുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ചികിത്സ ആവശ്യമാണ്. ഒരു കാരണവശാലും ഒരു ബുദ്ധിമുട്ട് മറ്റൊന്നിന് കാരണമാകാതെ സംരക്ഷിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. തൊണ്ടവേദന, ജലദോഷം, ചുമ തുടങ്ങിയവ സാധാരണയായി വലിയ കുഴപ്പമില്ലാത്ത കാര്യങ്ങളാണെങ്കിലും കൊവിഡ് രോഗികളിൽ അങ്ങനെയല്ല. അതുകൊണ്ടുതന്നെ, അവ എത്രയും വേഗം ശമിക്കേണ്ടത് അത്യാവശ്യമാണ്.

അതുപോലെ, അത്തരം ബുദ്ധിമുട്ടുകളുണ്ടാക്കുന്ന കാരണങ്ങളിൽ നിന്ന് ഒഴിവായി നിൽക്കാൻ പരമാവധി ശ്രദ്ധിക്കുകയും വേണം.

പൊതുവെ വിറ്റാമിൻ സി അടങ്ങിയ സിട്രസ് ഫ്രൂട്ട്സ് വിഭാഗത്തിൽപ്പെട്ട നാരങ്ങ, ഓറഞ്ച്, മുന്തിരി, കിവി, പൈനാപ്പിൾ, മുസംബി, ഗ്രേപ്സ് എന്നിവ ഉപയോഗിക്കുന്നവർക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ജലദോഷം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകുകയും ചെയ്യും. എന്നാൽ, ജലദോഷം വന്നശേഷം ഒരാൾ ഇവയൊക്കെ കഴിക്കുമ്പോൾ കഫ സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്. പാലും പാലുല്പന്നങ്ങളും മുട്ടയും മാംസവും എണ്ണയിൽ വറുത്തതും ഉപയോഗിക്കുന്നതിലൂടെ കഫ സംബന്ധമായ ബുദ്ധിമുട്ടുകൾ കൂടുകയാണ്ചെന്നുന്നത്.

തൈര് കഴിച്ചാൽ പ്രത്യേകിച്ച്, തണുപ്പിച്ച തൈര് രാത്രിയിൽ തുടർച്ചയായ ദിവസങ്ങളിൽ കഴിച്ചാൽ കഫരോഗങ്ങൾ വർദ്ധിക്കും. അലർജി രോഗങ്ങമുള്ളവരിൽ തുമ്മലും ജലദോഷവും ചുമയുമുള്ളപ്പോൾ പാലും തൈരുമൊക്കെ ഉപയോഗിച്ചാൽ കഫം വർദ്ധിച്ച് ശ്വാസംമുട്ടും ന്യുമോണിയയുമായി മാറാനുള്ള സാഹചര്യം ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഗ്യാസ് ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒരുകാരണവശാലും കഴിക്കരുത്.

രാവിലെ എഴുന്നേൽക്കുന്നതും പല്ല് തേയ്ക്കുന്നതും കുളിക്കുന്നതും ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ വരാതെയും മലബന്ധമുണ്ടാകാതെയും ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നതും ലഘു വ്യായാമങ്ങൾ ചെയ്യുന്നതും അദ്ധ്വാനിക്കുന്നതും മാനസികാരോഗ്യം സംരക്ഷിക്കുന്നതും ഉറങ്ങുന്നതുമെല്ലാം നന്നായി ചെയ്താൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അല്ലാത്ത പക്ഷം പ്രതിരോധ ശേഷികുറഞ്ഞ് ശരീരബലം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ, ഭക്ഷണത്തിനൊപ്പം പ്രാധാന്യം ഇവയ്ക്കെല്ലാം ഉണ്ടെന്നു കൂടി മനസ്സിലാക്കണം.

ഇഞ്ചികൊണ്ടുള്ള വിവിധ ഉപയോഗങ്ങൾ കഫത്തെ ശമിപ്പിക്കും. ചൂടാക്കിയ പാലിലോ നെയ്യിലോ ചേർത്ത് മഞ്ഞൾപ്പൊടി കഴിക്കാം. ജീരകവും അയമോദകവും ദഹനത്തെ മെച്ചപ്പെടുത്തും. കവിൾ കൊള്ളുന്നതും മൂക്കിൽ മരുന്നിറ്റിക്കുന്നതും നല്ല ഫലം ചെയ്യും.

തണുപ്പിച്ചവയേക്കാൾ ചൂടുള്ളവയ്ക്ക് കഫരോഗങ്ങൾ കുറയ്ക്കുന്നതിന് സാധിക്കും. അപ്പർ ലോവർ ശ്വാസകോശ പ്രദേശത്തെ ബാധിക്കുന്ന രോഗങ്ങളെയാണ് കഫ രോഗങ്ങൾ എന്നറിയപ്പെടുന്നത്. അതുകൊണ്ടാണ് ഇത്തരം ശ്രദ്ധ കൊവിഡ് ബാധിതരിൽ അനിവാര്യമാകുന്നത്.

എന്നാൽ, അമിത പ്രാധാന്യം നൽകി പ്രചരിക്കുന്ന ചില സന്ദേശങ്ങൾ വിശ്വസിച്ച് ആവശ്യത്തിലധികം കഴിച്ചത് കാരണം ചില അസുഖങ്ങൾ വർദ്ധിച്ച് ഡോക്ടറെ കാണാനെത്തുന്നവരും ഇപ്പോൾ കുറവല്ല.

ഇല്ലാത്ത അസുഖങ്ങൾ വരുത്തി വയ്ക്കാൻ ശ്രമിക്കരുത്. അടിയന്തരവും കൃത്യവുമായ ചികിത്സ ലഭിക്കുന്നതിന് പ്രയാസം നേരിടുന്ന സന്ദർഭമാണ് ഇപ്പോഴുള്ളത്. കൊവിഡ് കാലത്തെ ശരിയായ ഭക്ഷണ കാര്യങ്ങൾ മനസിലാക്കാൻ അടുത്തുള്ള ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടറെ ഫോണിൽ വിളിച്ച് അന്വേഷിക്കുകയാണ് ഇപ്പോൾ വേണ്ടത്.

കൊവിഡാനന്തര

മാ​ന​സി​കാരോഗ്യം

കൊ​വി​ഡ് ​കാ​ര​ണം​ ​ന​ഷ്ട​മാ​യ​ ​കൃ​ത്യ​നി​ഷ്ഠ​ ​തി​രി​കെ​ ​പി​ടി​ക്കേണ്ടത് അത്യാവശ്യമാണ്.​ ​ഉ​ണ​രു​ന്ന​തി​നും​ ​ഉ​റ​ങ്ങു​ന്ന​തി​നും​ ​കു​ളി​ക്കു​ന്ന​തി​നും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​തി​നു​മെ​ല്ലാം​ ​കൃ​ത്യ​നി​ഷ്ഠ​യു​ണ്ടാ​യി​രി​ക്ക​ണം.​ ​ന​ല്ല​ ​ഭ​ക്ഷ​ണ​വും​ ​വി​വി​ധ​ങ്ങ​ളാ​യ​ ​ഭ​ക്ഷ​ണ​വും​ ​ശ​രീ​ര​ബ​ല​വും​ ​ദ​ഹ​ന​വും​ ​അ​റി​ഞ്ഞ് ​ഉ​പ​യോ​ഗി​ക്ക​ണം.
വ്യാ​യാ​മം​ ​ല​ഭി​ക്കു​ന്ന​ ​തൊ​ഴി​ലു​ക​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ ​മാ​ന​സി​കോ​ല്ലാ​സം​ ​കൂ​ടി​ ​ല​ഭി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​അ​വ​ ​ആ​സ്വ​ദി​ക്ക​ണം.​ ​വ്യാ​യാ​മ​ത്തി​നാ​യി​ ​ന​ട​ക്കു​ക​യോ​ ​ഓ​ടു​ക​യോ​ ​യോ​ഗ​ ​ചെ​യ്യു​ക​യോ​ ​ഒ​ക്കെ​ ​ആ​കാം. ബ​ന്ധു​ജ​ന​ങ്ങ​ളും​ ​കൂ​ട്ടു​കാ​രു​മാ​യി​ ​സ​ന്തോ​ഷം​ ​പ​ങ്കി​ടു​വാ​നു​ള്ള​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്.​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​വ​ഴി​യും​ ​മ​റ്റു​ ​മാ​ർ​ഗ്ഗ​ങ്ങ​ളു​മു​പ​യോ​ഗി​ച്ച് ​സ​മ്പ​ർ​ക്കം​ ​പ​രി​മി​ത​പ്പെ​ടു​ത്താ​നും​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.
വി​ല​ക്കു​ക​ൾ​ ​ശ​ല്യ​മാ​യി​ ​കാ​ണാ​തെ​ ​അ​വ​ ​പാ​ലി​ക്കു​ന്ന​ത്കൊ​ണ്ടു​ണ്ടാ​കാ​വു​ന്ന​ ​ന​ന്മ​യ്ക്കും​ ​ആ​രോ​ഗ്യ​ത്തി​നും​ ​വി​ല​ ​ക​ല്പി​ക്ക​ണം. എ​ന്റെ​ ​മാ​ത്രം​ ​കാ​ര്യ​മെ​ന്ന​ ​നി​ല​യി​ൽ​ ​ചി​ന്തി​ക്കാ​തെ​ ​ഞാ​ൻ​ ​കാ​ര​ണം​ ​ആ​ർ​ക്കു​മൊ​രു​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെ​ന്ന​ ​രീ​തി​യി​ൽ​ ​പെ​രു​മാ​റ​ണം.
മാ​ന​സി​ക​ ​വി​ഷ​മ​ങ്ങ​ൾ​ ​ഏ​റ്റ​വും​ ​അ​ടു​പ്പ​മു​ള്ള​വ​രോ​ട് ​തു​റ​ന്നു​പ​റ​യു​ക.​ ​മാ​ന​സി​ക​ ​ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ​സ്വ​യം​ ​മ​ന​സി​ലാ​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​വ​ർ​ക്ക് ​അ​വ​ ​ഒ​ഴി​വാ​ക്കു​വാ​നും​ ​എ​ളു​പ്പ​ത്തി​ൽ​ ​സാ​ദ്ധ്യ​മാ​ണ്.
എ​ല്ലാ​ ​മാ​ന​സി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും​ ​മ​രു​ന്ന് ​ത​ന്നെ​ ​ശ​ര​ണ​മെ​ന്ന് ​വി​ചാ​രി​ക്ക​രു​ത്.​ ​മ​രു​ന്ന് ​അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ​ഡോ​ക്ട​ർ​ ​നി​ർ​ദ്ദേ​ശി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​അ​ത് ​പാ​ടു​ള്ളൂ. സ്വ​യം​ ​ചി​കി​ത്സ​ ​ഒ​രി​ക്ക​ലും​ ​പാ​ടി​ല്ല.​ ​മ​നോ​വി​ഷ​മം​ ​തോ​ന്നു​ന്ന​വ​ർ​ ​മ​ന​സ്സി​നെ​ക്കു​റി​ച്ച​റി​വു​ള്ള​ ​വി​ദ​ഗ്ദ്ധ​രി​ൽ​ ​നി​ന്ന് ​മാ​ത്ര​മേ​ ​ഉ​പ​ദേ​ശം​ ​തേ​ടാ​വൂ.​അ​ല്പ​ജ്ഞാ​നി​ക​ൾ​ ​ന​ൽ​കു​ന്ന​ ​ഉ​പ​ദേ​ശം​ ​ചി​ല​പ്പോ​ൾ​ ​അ​ത്യാ​പ​ത്ത് ​ത​ന്നെ​ ​വ​രു​ത്തി​യേ​ക്കാം. കോ​വി​ഡ് ​ബാ​ധി​ച്ച് ​നെ​ഗ​റ്റീ​വാ​യ​വ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​ആ​യു​ർ​വേ​ദ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​പു​ന​ർ​ജ്ജ​നി​ ​പ​ദ്ധ​തി​യും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.​ ​മ​ന​സ്സ്,​ ​പ​ഞ്ച​ ​ജ്ഞാ​നേ​ന്ദ്രി​യ​ങ്ങ​ൾ,​ ​പ​ഞ്ച​ക​ർ​മ്മേ​ന്ദ്രി​യ​ങ്ങ​ൾ,​ ​അ​വ​യു​ടെ​ ​ക​ർ​മ്മ​ങ്ങ​ൾ,​അ​വ​യ്ക്ക് ​മ​ന​സ്സു​മാ​യു​ള്ള​ ​ബ​ന്ധം,​ ​അ​തി​ൽ​ ​മ​ന​സ്സി​ന്റെ​ ​സ്ഥാ​നം​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​ആ​യു​ർ​വേ​ദ​ ​ഗ്ര​ന്ഥ​ങ്ങ​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​പ്ര​തി​പാ​ദ്യ​ങ്ങ​ളു​ണ്ട്.​ ​മാ​ന​സി​ക​ ​രോ​ഗ​ ​ചി​കി​ത്സ​യി​ൽ​ ​ആ​യു​ർ​വേ​ദ​ ​സ്പെ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ​ ​സേ​വ​ന​വും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.ശാ​രീ​രി​കാ​രോ​ഗ്യം​ ​മെ​ച്ച​മാ​യി​രി​ക്കാ​ൻ​ ​പ​ര​മാ​വ​ധി​ ​ശ്ര​ദ്ധി​ക്ക​ണം.​ ​അ​ത്ത​രം​ ​ആ​ൾ​ക്കാ​ർ​ക്ക് ​ന​ല്ലൊ​രു​ ​മാ​ന​സി​കാ​രോ​ഗ്യം​ ​നി​ല​നി​ർ​ത്താ​ൻ​ ​സാ​ധി​ക്കും.
ന​ഷ്ട​പ്പെ​ട്ടു​പോ​യ​ ​ജോ​ലി,​ ​സ​മ്പ​ത്,​ത് വേ​ണ്ട​പ്പെ​ട്ട​വ​ർ​ ​എ​ന്നി​വ​ ​പ്രാ​ധാ​ന്യ​മു​ള്ള​വ​ത​ന്നെ.​ ​എ​ന്നാ​ൽ​ ​അ​തി​നേ​ക്കാ​ൾ​ ​പ്രാ​ധാ​ന്യം​ ​വീ​ണ്ടും​ ​ജോ​ലി​ ​ക​ണ്ടെ​ത്തു​ന്ന​തി​നും​ ​സ​മ്പ​ത്ത് ​നേ​ടു​ന്ന​തി​നും​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ​ന​ന്മ​യു​ണ്ടാ​ക്കു​ന്ന​തി​നു​മു​ള്ള​ ​പ്ര​വൃ​ത്തി​ക​ൾ​ക്ക് ​ന​ൽ​കു​ക.ചി​ന്ത​ക​ളെ​ ​ക​യ​റൂ​രി​ ​വി​ടാ​തെ​ ​ആ​രോ​ഗ്യ​ത്തോ​ടെ​യും​ ​സ​മാ​ധാ​ന​ത്തോ​ടെ​യു​മു​ള്ള​ ​പ്ര​വൃ​ത്തി​ക​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.