കോട്ടയം : ജില്ലയിൽ 1396 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1370 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 26 പേർ രോഗബാധിതരായി. 1482 പേർ രോഗമുക്തരായി. പുതിയതായി 5976 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. നിലവിൽ 6705 പേരാണ് ചികിത്സയിലുള്ളത്. 49781 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം -133, പനച്ചിക്കാട് - 78, ചങ്ങനാശേരി - 61, മാടപ്പള്ളി - 47, വിജയപുരം - 45, എരുമേലി - 44, കടുത്തുരുത്തി - 40, തൃക്കൊടിത്താനം - 39, കടപ്ലാമറ്റം, ഉഴവൂർ, കല്ലറ, വാഴപ്പള്ളി - 31, പായിപ്പാട്, കുറവിലങ്ങാട് - 30, കങ്ങഴ, കാഞ്ഞിരപ്പള്ളി, പാമ്പാടി - 29, കടനാട്, പാറത്തോട് - 28, വെള്ളൂർ - 27, കരൂർ - 25, ചിറക്കടവ്, ഭരണങ്ങാനം - 20, കൊഴുവനാൽ -19, മണർകാട്, വൈക്കം, ഈരാറ്റുപേട്ട -18, വെച്ചൂർ, പൂഞ്ഞാർ -17 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |