ചങ്ങനാശേരി: 14 ലിറ്റർ വിദേശമദ്യവുമായി വണ്ടിപ്പേട്ട പുതുപ്പറമ്പിൽ സിബിയെ (തോമസ്, 58) എക്സൈസ് അറസ്റ്റ് ചെയ്തു. പറാൽ റോഡിൽ മദ്യവിൽപന നടത്തുമ്പോഴാണ് 5 ലിറ്റർ മദ്യവുമായി പിടിയിലാകുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ 9 ലിറ്റർ കൂടി പിടിച്ചെടുത്തു. ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്നതാണെന്ന് പ്രതി പറഞ്ഞു. രണ്ട് വർഷംമുമ്പ് അളവിൽ കൂടുതൽ വിദേശമദ്യം കൈവശം സൂക്ഷിച്ചതിന് സിബിക്കെതിരെ കേസെടുത്തിരുന്നു. എക്സൈസ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബ്, പ്രിവന്റീവ് ഇൻസ്പെക്ടർമാരായ എ കൃഷ്ണകുമാർ, ഐ നിസാം, പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ വി.എൻ, അജിത്കുമാർ കെ, എൻ എന്നിവരാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |