കൊച്ചി: ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്സിൻ ലഭിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെ 40,10,289 പേരാണ് ജില്ലയിൽ വാക്സിൻ സ്വീകരിച്ചത്. 27,97,848 ആദ്യ ഡോസ് വാക്സിനും 12,12,441 രണ്ടാം ഡോസ് വാക്സിനുമാണ്.
ജില്ലയിൽ ഇതുവരെ 20,09,189 സ്ത്രീകളും 20,00,408 പുരുഷന്മാരും വാക്സിനെടുത്തു. 35,91,561 പേർ കോവിഷീൽഡും 4,08,448 പേർ കൊവാക്സിനുമാണ് സ്വീകരിച്ചത്. 60 വയസിനു മുകളിലുള്ള 11,18,579 പേരും 18 നും 44നും ഇടയിൽ പ്രായമുള്ള 16,81, 678 പേരും 45 നും 60നും ഇടയിൽ പ്രായമുള്ള 12,10,032 പേരും വാക്സിൻ സ്വീകരിച്ചു.ചൊവ്വാഴ്ച മാത്രം 35,001പേർ വാക്സിൻ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |