കോട്ടയം: ജില്ലയിൽ 1545 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1531 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുറത്തുനിന്നെത്തിയ 14 പേർ രോഗബാധിതരായി. 1667 പേർ രോഗമുക്തരായി. പുതിയതായി 8190 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 676 പുരുഷൻമാരും 689 സ്ത്രീകളും 180 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7028 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 293265 പേർ കൊവിഡ് ബാധിതരായി. 283971 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51854 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |