കൊച്ചി: വാട്ടർ മെട്രോ ബോട്ടുജെട്ടികളുടെ ഭൂമി ഏറ്റെടുക്കൽ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. ബോൾഗാട്ടി, കാക്കനാട്, ഏലൂർ ജെട്ടികൾക്കാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയായി. മെട്രോ കാക്കനാട് റീച്ചിന്റെ സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്നും കളക്ടർ അറിയിച്ചു. ഡിസംബർ 31നുള്ളിൽ ഭൂമി ഏറ്റെടുത്ത് കൈമാറും. പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള സർവേ കഴിഞ്ഞു. മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് ആകെ റോഡ് വീതി കൂട്ടുന്നതിനായി സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെ ആറ് ഏക്കർ 40 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്റ്റേഷൻ നിർമ്മാണത്തിനാവശ്യമായ ഭൂമിക്കു പുറമെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |