കൊച്ചി: പ്ലസ്വൺ പ്രവേശം ആദ്യഘട്ടത്തിൽ ജില്ലയിൽ യോഗ്യത നേടിയത് 16973 വിദ്യാർത്ഥികൾ. 37375 വിദ്യാർത്ഥികളാണ് തുടർ പഠനത്തിനായി അപേക്ഷിച്ചത്. ജില്ലയിൽ ആകെയുള്ളത് 20157 സീറ്റുകളാണ്. 3184 സീറ്റുകൾ മാത്രമാണ് ജില്ലയിൽ ഇനി ബാക്കിയുള്ളത്. ഇനി സെക്കൻഡ് അലോട്മെന്റും തേട് അലോട്മെന്റും വരാനുണ്ട്. അലോട്മെന്റ് ലഭിച്ച കുട്ടികൾ ഇന്നലെ മുതൽ സ്കൂളുകളിലെത്തി അഡ്മിഷൻ എടുത്തു തുടങ്ങി. ഒക്ടോബർ 1 വരെയാണ് പ്രവേശനം. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സ്പോർട്സ് ക്വാട്ടാ സീറ്റുകളും ഇനി ബാക്കിയുണ്ട്. സംസ്ഥാനത്ത് 465219 വിദ്യാർത്ഥികളാണ് തുടർ പഠനത്തിന് അപേക്ഷിച്ചത്. 218413 പേർക്ക് അലോട്മെന്റ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |