കൊച്ചി: ജില്ലയിൽ 2,564 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 2,501 പേർക്കും സമ്പർക്കം വഴിയാണ് രോഗം. ഇന്നലെ 2814 പേർ രോഗമുക്തരായി. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ആകെ 19412 രോഗികളായി. ടി.പി.ആർ 15.39 ശതമാനം. ഇന്നലെ 38,527 ഡോസ് വാക്സിൻ നൽകി. ഇതിൽ ആദ്യ ഡോസ് വാക്സിനെടുത്തത് 12,476 പേരും സെക്കൻഡ് ഡോസ് വാക്സിനെടുത്തത് 26,051 പേരുമാണ്. എടക്കാട്ടുവയൽ, കുമ്പളങ്ങി, കോട്ടപ്പടി, ചളിക്കവട്ടം, തിരുമാറാടി തുടങ്ങി 12 ഇടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തു. വാക്സിനേഷൻ വിവരങ്ങൾക്ക് 9072303861, 9072303927, 9072041171, 9072041172.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |