കോട്ടയം: നെഹ്‌റു യുവകേന്ദ്ര ഉപദേശക സമിതി യോഗം ഡെപ്യൂട്ടി കളക്ടർ പി.ജി. രാജേന്ദ്ര ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലാ യൂത്ത് ഓഫീസർ എസ്. സച്ചിൻ പദ്ധതി രൂപരേഖ വിശദീകരിച്ചു. ക്ലിൻ വില്ലേജ് ഗ്രീൻ വില്ലേജ്, ജലജാഗ്രതൻ അഭിയാൻ, ആത്മനിർഭർ ഭാരത്, യൂത്ത് ഫിറ്റ് ഇന്ത്യ റൺ, കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ, സ്വച്ഛതാ ശ്രമദാൻ, സ്വച്ഛതാ പക്ക്വാട തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളാണ് പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ കാമ്പയിനുകളിലും ബോധവത്കരണ പ്രവർത്തനങ്ങളിലും നെഹ്‌റു യുവകേന്ദ്ര സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.