ചങ്ങനാശേരി: കേരഗ്രാമം പദ്ധതിയിൽ പായിപ്പാട് പഞ്ചായത്തിനെ ഉൾപെടുത്തിയതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഈ വർഷം 84 പുതിയ കേര ഗ്രാമങ്ങൾ മാത്രമാണ് തെരഞ്ഞെടുത്തത്. ഇതിനായി കൃഷി മന്ത്രി പി. പ്രസാദിന് നിവേദനം നൽകിയിരുന്നു. ഒരുകോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. രോഗം ബാധിച്ചതും പ്രായംചെന്നതുമായ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തൈകൾ നടുക, സംയോജിത കീട രോഗ നിയന്ത്രണം,ജലസേചന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുചൽ, മൂല്യവർദ്ധിത ഉദ്പന്നങ്ങളുടെ പ്രോത്സാഹനം, ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |