കുറ്റ്യാടി: നിട്ടൂർ എം.എൽ.പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ഒ.പി. വിശ്വനാഥൻ മാസ്റ്ററെ പൂർവ വിദ്യാർത്ഥികൾ ആദരിച്ചു. 1981 - 1985 കാലത്തെ വിദ്യാർത്ഥികളാണ് അദ്ധ്യാപകന്റെ കക്കട്ടിലെ വീട്ടിൽ ഒത്തുചേർന്നത്. മറക്കാനാവാത്ത വിദ്യാർത്ഥികാലത്തെ ഗുരുനാഥനുമായി ശിഷ്യന്മാർ പങ്കുവെച്ചു. അദ്ധ്യാപക അനുഭവങ്ങൾ മാഷും ഓർത്തെടുത്തു. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖത്തർ അൽ ജസീറയിലെ ജീവനക്കാരൻ അരീക്കൽ അബ്ദുൽ റഹൂഫ് , ദുബയിൽ ബിസിനസ് നടത്തുന്ന പി.മുജീബ് റഹ്മാൻ , കുറ്റ്യാടിയിലെ ബിസിനസുകാരനായ പൂക്കോട്ട് പൊയിൽ അഷ്റഫ് , ഗോകുലം ബിസിനസ് മാനേജർ കെ.എം.സുരേഷ് , ഡ്രൈവർ എം.സുധീഷ് , മാദ്ധ്യമ പ്രവർത്തകൻ സമീർ പൂമുഖം എന്നിവരാണ് വിശ്വനാഥൻ മാസ്റ്ററുടെ വീട്ടിലെത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |