കോട്ടയം : ക്ലീൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ന് മുതൽ 31 വരെ ജില്ലയിൽ ശുചീകരണം യജ്ഞം നടത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ചേർന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ പി. രമേശ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, ഐ.പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകല, നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓർഡിനേറ്റർ എച്ച്. സച്ചിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |