താമരശ്ശേരി: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഭവനരഹിതർക്ക് വീടുവച്ച് നൽകുന്ന സ്നേഹഭവനം പദ്ധതിയിലേക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഒരുമാസത്തെ ഓണറേറിയം നൽകി. ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ഫണ്ട് ശേഖരണം ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. സ്നേഹ വീടിന്റെ ഔദ്യോഗിക പ്രഖ്യാപനം പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സുനീർ, ഫാദർ ബേബി ജോൺ, ശ്രീജ ബിജു, അമൽരാജ്, പ്രധാനാദ്ധ്യാപകൻ റെനി വർഗീസ്, വി.ഡി സേവിയർ, വി.ടി ഫിലിപ്പ്, മൊയ്തീൻകുട്ടി, പി.സി മാത്യു, സലീം കലവറ, ത്രേസ്യാമ്മ തോമസ്, സിസ്റ്റർ ജോൺസി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |