തൃശൂർ : ഉത്തർപ്രദേശിലെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത യു.പി. പൊലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. പ്രതിഷേധ മാർച്ചിന് പ്രസിഡന്റ് ജോസ് വള്ളൂർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, കെ.പി.സി.സി ഭാരവാഹികളായ സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, ജോൺ ഡാനിയേൽ, സി.സി. ശ്രീകുമാർ, മഹിളാ കോൺഗ്രസ് നേതാക്കളായ ഡോ. നിജി ജെസ്റ്റിൻ, സി.ബി. ഗീത, സുബൈദ മുഹമ്മദ്, ബീന രവി, കെ. എഫ് . ഡോമിനിക്, കെ. ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻഖാൻ, കെ. അജിത്ത് കുമാർ, സജീവൻ കുരിയച്ചിറ, ബൈജു വർഗീസ്, രവി ജോസ് താണിക്കൽ, അഡ്വ. മൊഹിയുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ലീലാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |