പത്തനംതിട്ട : ഇലവുംതിട്ടയിലെ സരസകവി മൂലൂർ സ്മാരകത്തിൽ 15ന് വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങുകളും കവി സമ്മേളനവും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും. ശ്രീനാരായണ ഗുരുവിന്റെ പാദുകങ്ങൾ ആദരപൂർവം സൂക്ഷിച്ചിട്ടുള്ള (കേരളവർമ്മ സൗധം) മൂലൂർ സ്മാരകത്തിലെ വിദ്യാരംഭ ചടങ്ങിൽ കൊവിഡ് സാഹചര്യത്തിൽ പുറമേ നിന്നുള്ള ആചാര്യന്മാർ ഉണ്ടാകില്ലെന്ന് മൂലൂർ സ്മാരക സെക്രട്ടറി അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിദ്യാരംഭം നടത്തേണ്ട കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളോ കുടുംബത്തിലെ മൂത്തവരോ ആദ്യക്ഷരം കുറിപ്പിക്കുന്നതിനുള്ള സൗകര്യം സ്മാരകത്തിൽ ഒരുക്കും. വിദ്യാരംഭ ചടങ്ങുകൾക്കുശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കവി സമ്മേളനം ഉണ്ടായിരിക്കും. കവി സമ്മേളനത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫ്രീഡം 75 ക്വിസ് പ്രോഗ്രാമിലെ വിജയികൾക്ക് സമ്മാനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |