കൊച്ചി: കീം 2021 പ്രവേശന പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം. എൻജിനീയറിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ജില്ലയ്ക്കാണ്. കേരള എൻജിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷാ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ജില്ല രണ്ട് മൂന്ന് സ്ഥാനം നേടി. സംസ്ഥാന തലത്തിൽ പത്താം റാങ്ക് നേടിയ തൃപ്പൂണിത്തുറ സ്വദേശി നൗഫ്രാൻ നെയ്‌സയാണ് എൻജിനീയറിംഗ് ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയത്. എസ്.ടി വിഭാഗത്തിൽ ജില്ലാ തലത്തിൽ പള്ളുരത്തി സ്വദേശിയായ ജൊനാഥൻ ഡാനിയേൽ ഒന്നാം സ്ഥാനവും വൈറ്റില പൊന്നുരുന്നി സ്വദേശി എസ്.ശബരിനാഥ് രണ്ടാം സ്ഥാനവും നേടി.