വൈക്കം: തുറന്ന മൈതാനത്ത് ഉപാധികളോടെ കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള സാഹചര്യം ഡിസംബർ മുതൽ സർക്കാർ ഒരുക്കണമെന്ന് കേരള ഡ്രാമ വർക്കേഴ്‌സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. 20 മാസമായി കേരളത്തിലെ മുഴുവൻ കലാകാരന്മാരും തൊഴിൽ രഹിതരാണ്. പ്രൊഫഷണൽ ട്രൂപ്പുകളുടെ പ്രവർത്തനം നിലച്ചു. സമിതികളുടെ വാഹനങ്ങൾ തുരുമ്പെടുത്തു.
എല്ലാ തൊഴിൽ മേഖലയും വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയിലേക്കു വരികയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദിപ് മാളവികയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോട്ടയം ശശി, അനിരുദ്ധൻ, രഞ്ജിത്ത് വൈക്കം, പോഞ്ഞിക്കര ബാബു എന്നിവർ പ്രസംഗിച്ചു.