തിരുവല്ല: ശക്തമായ മഴയെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിൽ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. നിരണത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിരണം സെൻട്രൽ എൽ.പി സ്കൂളിലാണ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ക്യാമ്പ് തുറന്നത്. വെള്ളം കയറിയ വീട്ടിൽ നിന്ന് ഒരു കുടുംബത്തിലെ ഏഴ് പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. പമ്പാ, മണിമല നദികളിലും അനുബന്ധ തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവല്ല തഹസിൽദാർ പറഞ്ഞു.