തിരുവനന്തപുരം:വാട്ടർ അതോറിട്ടിയുടെ സേവനം ഗ്രാമീണമേഖലയിൽ ഉറപ്പുവരുത്തുക,ടെക്‌നിക്കൽ സ്‌പെഷ്യൽ റൂൾ ഉത്തരവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി. യു) 50 കേന്ദ്രങ്ങളിൽ ധർണയും പ്രകടനവും നടത്തി.തിരുവനന്തപുരം പി എച്ച് ഡിവിഷൻ നോർത്ത് നു മുന്നിൽ നടന്ന ധർണ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം എസ്.പി. ദീപക് ഉദ്ഘാടനം ചെയ്തു.
പി എച്ച് ഡിവിഷൻ സൗത്തിനു മുൻപിൽ അനിൽകുമാറും പാറ്റൂർ സ്വീവേറേജ് സിവിഷനു മുന്നിൽ ടി. രവീന്ദ്രൻ നായരും അരുവിക്കര ഹെഡ് വർക്‌സ് ഡിവിഷനു മുന്നിൽ സജീനകുമാറും ആറ്റിങ്ങൽ പി. എച്ച് ഡിവിഷന് മുന്നിൽ അഞ്ചുതെങ്ങ് സുരേന്ദ്രനും നെയ്യാറ്റിൻകര ഡിവിഷന് മുന്നിൽ ആറ്റുപുറം വിജയനും ഉദ്ഘാടനം ചെയ്തു.