SignIn
Kerala Kaumudi Online
Thursday, 19 September 2024 12.31 PM IST

നവരാത്രി ആഘോഷം; ക്ഷേത്രങ്ങളിൽ ഇന്ന് പൂജവയ്പ്

Increase Font Size Decrease Font Size Print Page
navarathri

തൃശൂർ: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ന് ക്ഷേത്രങ്ങളിലും വീടുകളിലും പൂജവയ്പ്. നാളെയാണ് മഹാനവമി ആഘോഷം. 15നാണ് വിദ്യാരംഭം. പാറമേക്കാവ്, ചേർപ്പ് തിരുവുള്ളക്കാവ്, വടക്കുംനാഥൻ, ഗുരുവായൂർ, ആറാട്ടുപുഴ, ഊരകം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്ന് വൈകീട്ട് പൂജവയ്പ്പ് നടക്കും.

തിരുവമ്പാടി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചുള്ള സരസ്വതീ പൂജക്ക് ഇന്ന് തുടക്കമാവും. വൈകീട്ട് 6.30ന് അന്തരിച്ച മൃദംഗ വിദ്വാൻ കോങ്ങാർപിള്ളി പരമേശ്വരൻ നമ്പൂതിരിയുടെ ശിഷ്യരുടെ സമർപ്പണമായി മൃദംഗ വാദ്യ ലയതരംഗം, വൈകീട്ട് 6.30ന് രഘു, രഘു മനീഷ എന്നിവരുടെ വയലിൻ കച്ചേരി, 14ന് ഏലൂർ ബിജുവിന്റെ സോപാന സംഗീതം, 15ന് വൈകിട്ട് 6.30ന് പൂങ്കുന്നം ബാലാജി കലാഭവൻ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവയുടെ അവതരണവും നടക്കും. 15ന് രാവിലെ വിജയദശമി നാളിൽ പൂജയെടുത്ത് എഴുത്തിനിരുത്തും. മേൽശാന്തി മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.