തിരുവനന്തപുരം: കൊവിഡാനാന്തരം എക്സിബിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരെ സഹായിക്കുന്നതിനായി പൂജപ്പുര ട്രാവൻകൂർ കൾച്ചറൽ ഫോറവും ട്രിവാൻഡ്രം അഗ്രികൾച്ചർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പൂജപ്പുര ഷോപ്പിംഗ് ഫെസ്റ്റിനും ചക്ക മേളയ്ക്കും തുടക്കമായി.
ചെങ്കള്ളൂർ ശിവക്ഷേത്രത്തിന് സമീപമുള്ള കൈലാസ് ഓഡിറ്റോറിയത്തിലാണ് ഫെസ്റ്റ് നടക്കുന്നത്. സിസ ജനറൽ സെക്രട്ടറി ഡോ.സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൈലാസ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് കുമാർ. പി.എസ്, വൈസ് പ്രസിഡന്റ് വസന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ട്രാവൻകൂർ അഗ്രിക്കൾച്ചർ നഴ്സറി ഒരുക്കുന്ന സസ്യ ഫലപ്രദർശന വിപണനം, ഫർണിച്ചറുകൾ, ഗൃഹോപകരണങ്ങൾ, തുണിത്തരങ്ങൾ, തിരിപ്പൂർ ഡ്രസുകൾ, ലേഡീസ് ഡ്രസുകൾ, ഫാൻസി ഉത്പന്നങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ എന്നിവയും ഫെസ്റ്റിലുണ്ട്. ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും ചക്ക പായസം പാഴ്സലായും ലഭിക്കും. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 8 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. മേള 19ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |