പത്തനംതിട്ട : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസിലെ ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തുവാൻ എത്തിയ കെ.പി.സി.സി. ഗാന്ധി ദർശൻ സമിതി ചെയർമാൻ വി.സി. കബീറീനെയും ഭാരവാഹികളെയും കാമ്പസിൽ ഒരു സംഘം യുവാക്കൾ തടഞ്ഞ സംഭവത്തിൽ ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി ഡോ. സജിപണിക്കർ ,ജില്ലാ പ്രസിഡന്റ്. എം ബി. സത്യൻ എന്നിവർ പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലും ഗാന്ധി ദർശൻ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ധർണ നടത്തി.